സ്വത്ത് തർക്കം; ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
ചവറ: വസ്തു എഴുതി നൽകാത്തതിലുള്ള വിരോധത്തിൽ ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. തെക്കുംഭാഗം മാലിഭാഗം മുകുളുവിള ഇറക്കം പഞ്ചാര സന്തോഷ് എന്ന പീറ്റർ ആണ് (48) ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഭാര്യ കേസ് കൊടുത്ത് മകളുടെ പേരിലേക്ക് മാറ്റിയിരുന്നു.
ഇതിലുള്ള വിരോധവും ഭാര്യാപിതാവിന്റെ പേരിൽ ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലം പ്രതിക്ക് എഴുതി നൽകാത്തതിനാലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 27ന് വൈകീട്ട് ഏഴോടെയാണ് ഇയാൾ ഭാര്യാപിതാവിനെ ആക്രമിച്ചത്.
ഇയാൾ മുമ്പും ക്രിമിനൽ കേസിൽ പ്രതിയായിട്ടുണ്ട്. ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ ദിനേശ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.