Posted On
date_range Updated On
date_range കടയുടമയായ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍
ചവറ: സ്റ്റേഷനറി കടയില്‍ അതിക്രമിച്ചുകയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. മാലിഭാഗം മാച്ചാരുവിളയില് അനീഷ് (38) ആണ് അറസ്റ്റിലായത്.
യുവതി തെക്കുംഭാഗം പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനീഷ് പിടിയിലായത്.
തെക്കുംഭാഗം എസ്.ഐ സുജാതന്‍പിള്ള, എ.എസ്.ഐ വിജയന്, എസ്.സി.പി.ഒ ഷിബി എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.