യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

ച​വ​റ: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പി​ടി​യി​ല്‍. തേ​വ​ല​ക്ക​ര കോ​യി​വി​ള ക​രു​വാ കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ജോ​ഷ്വാ (25) ആ​ണ് തെ​ക്കു​ംഭാ​ഗം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തി​രു​വോ​ണ ദി​വ​സം രാ​ത്രി ക​ല്ലും​മ്മൂ​ട് ജ​ങ്ഷ​നി​ൽ എ​ഡ്വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. തെ​ക്കും​ഭാ​ഗം ഇ​ന്‍സ്‌​പെ​ക്ട​ര്‍ ദി​നേ​ഷ് കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ എ​സ്.​ഐ സു​ജാ​ത​ന്‍പി​ള്ള, സി.​പി.​ഒ മാ​രാ​യ അ​നീ​ഷ്, വി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Defendant arrested for trying to stab young man to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.