ആറ് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന്; തമിഴ്‌നാട് കമ്പനിക്കെതിരെ പരാതി

ചവറ: മത്സ്യബന്ധന ബോട്ടിന് എന്‍ജിന്‍ വാങ്ങുന്നതിനായി ആറ് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതി​െൻറ പേരില്‍ തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.

നാഗര്‍കോവില്‍ പ്രസന്ന മറൈന്‍ ഡയറക്ടര്‍ ശരവണ ഭവനെതിരെയാണ് പന്മന ചിറ്റൂര്‍ സ്വദേശി സജീവ​െൻറ പരാതിയിൽ കേസെടുത്തത്. പുതിയതായി നിർമിക്കുന്ന ബോട്ടിലേക്ക് 21 ലക്ഷം രൂപയുടെ എന്‍ജിന്‍ വാങ്ങുന്നതിനായി മുന്‍കൂര്‍ ആറ് ലക്ഷം നല്‍കിയിരുന്നു.

പറഞ്ഞ സമയത്ത് എന്‍ജിന്‍ കിട്ടാതായപ്പോള്‍ പണം തിരികെ ചോദിച്ചെങ്കിലും തിരികെ നല്‍കാതെ തീയതി നീട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കബളിപ്പിക്കപ്പെട്ടു എന്നു കാണിച്ച് പരാതി നല്‍കുകയായിരുന്നു.

Tags:    
News Summary - Complaint against Tamil Nadu Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.