നീ​ണ്ട​ക​ര​യി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ ഷൈ​ബി​ൻ ഫ്രാ​ൻ​സി​സ്

എൽ.ഡി.എഫ് റോഡ് ഷോക്കിടെ സംഘർഷം: യൂത്ത് കോൺഗ്രസ്​ പ്രവർത്തകന് പരിക്ക്​

ച​വ​റ: എ​ൽ.​ഡി.​എ​ഫ് റോ​ഡ് ഷോ​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്ക്. ത​ല​ക്ക് പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ൽ.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രാ​ണ്​ ആ​ക്ര​മി​ച്ച​തെ​ന്ന്​ യു.​ഡി.​എ​ഫ്​ ആ​രോ​പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ ഷൈ​ബി​ൻ ഫ്രാ​ൻ​സി​സ് (37) നാ​ണ് പ​രി​ക്ക്.

നീ​ണ്ട​ക​ര ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഡോ. ​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള​യു​ടെ റോ​ഡ് ഷോ ​ക​ട​ന്നു​പോ​യ​പ്പോ​ൾ നീ​ണ്ട​ക​ര മു​സ്‌​ലി​യാ​ർ റോ​ഡി​ലെ യു.​ഡി.​എ​ഫ് ബൂ​ത്ത് ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന ഷൈ​ബി​ൻ ഉ​ൾ​െ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​ർ ക​ളി​യാ​ക്കി​യ​താ​യി പ​റ​യു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യി ബൈ​ക്ക്റാ​ലി​യി​ൽ പ​െ​ങ്ക​ടു​ത്ത ചി​ല​ർ തി​രി​കെ​യെ​ത്തി യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും മാ​ര​കാ​യു​ധ​മു​പ​യോ​ഗി​ച്ച്​ ആ​ക്ര​മി​ക്കു​ക​യും ചെ​യ്​​ത​താ​യാ​ണ്​ പ​രാ​തി​യി​ൽ ​പ​റ​യു​ന്ന​ത്.

Tags:    
News Summary - Clashes during LDF road show: Youth Congress activist injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.