Posted On
date_range Updated On
date_range ബി.ജെ.പി ജില്ല നേതാവ് സ്വതന്ത്രനും പിന്നിലായത് ചർച്ചയാകുന്നു
ചവറ: കോവിൽത്തോട്ടം ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ച ബി.ജെ.പി ജില്ല സെക്രട്ടറി വെറ്റമുക്ക് സോമൻ സ്വതന്ത്രർക്കും പിറകിൽ അഞ്ചാംസ്ഥാനത്തായത് പാർട്ടിയിൽ ചർച്ചയാവുന്നു.
ഇവിടെ സ്വതന്ത്രൻ ആനേപ്പിൽ ബ്രിജേഷ് നാഥ് 1079 വോട്ട് നേടി മൂന്നാം സ്ഥാനത്തും മറ്റൊരു സ്വതന്ത്ര സ്ഥാനാർഥി ഇ. ജോൺ 710 വോട്ട് നേടി നാലാമതും എത്തി.
വെറ്റമുക്ക് സോമന് 646 വോട്ട് മാത്രമാണ് നേടാനായത്. കഴിഞ്ഞതവണ 1210 വോട്ട് നേടിയ ബി.ജെ.പി ഇക്കുറി ഇവിടെ പിറകിൽ പോയതാണ് പർട്ടിയിൽ ചർച്ചയാവുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരിയാണ് വിജയിച്ചത്. ജില്ല പഞ്ചായത്ത് ചവറ ഡിവിഷനിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ഡി. ശ്രീകുമാർ 7700 വോട്ടുകളുമായി പിന്നിൽ പോയതും ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.