Posted On
date_range Updated On
date_range ഭവീനക്ക് ലോക്ഡൗൺ സമ്മാനിച്ചത് അംഗീകാരം
ചവറ: ലോക്ഡൗണിൽ വീട്ടിലിരുന്ന് മുഷിയുമ്പോൾ വ്യത്യസ്തമായ രീതിയിലൂടെ സമൂഹത്തിന് സന്ദേശം പകരുകയാണ് ഭവീന എന്ന പി.ജി വിദ്യാർഥിനി.
സ്വന്തമായി തയാറാക്കിയ കോവിഡ് പ്രതിജ്ഞ ഉപയോഗിച്ച് സ്വാതന്ത്ര്യ സമരസേനാനികളായ മഹാത്മ ഗാന്ധി, ഭഗത് സിങ്, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖർ ആസാദ്, സരോജിനി നായിഡു, റാണി ലക്ഷ്മിഭായ്, സർദാർ വല്ലബ്ഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, മംഗൾ പാണ്ഡെ എന്നിവരുടെ ടൈപ്പോഗ്രഫിക് പോർെട്രയ്റ്റ് തയാറാക്കുകയായിരുന്നു.
ഈ ചിത്രങ്ങൾക്ക് ഇന്ത്യൻ ബുക് ഓഫ് റെക്കോഡ് ലഭിച്ചു. നീണ്ടകര പുത്തൻതുറ തറയിൽ പുത്തൻവീട്ടിൽ വിമുക്തഭടൻ ഭാവീന്ദ്ര രത്നത്തിെൻറയും മുൻ പഞ്ചായത്തംഗം മോളി ഭാവീന്ദ്രെൻറയും മകളാണ്. മോഹിത് ബി. രത്‌നമാണ് സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.