Posted On
date_range Updated On
date_range ചാനല്‍ പ്രവര്‍ത്തകരെ ആക്രമിച്ചവർ അറസ്റ്റിൽ
ചവറ: ചാനല്‍ പ്രവര്‍ത്തകനെ ആക്രമിച്ച കേസിലുള്‍പ്പെട്ടവരെ ചവറ പൊലീസ് പിടികൂടി. നീണ്ടകര സ്വദേശികളായ വിജയ്, വിഷ്ണു എന്നിവരെയാണ് സി.ഐ നിസാമുദീെൻറ നേതൃത്വത്തിലുള്ള സംഘം ഒരു വര്‍ഷത്തിനു ശേഷം പിടികൂടിയത്.
2019 ജൂലൈ 29ന് തിരുമുല്ലവാരം സ്വദേശികളായ രാഗേഷ്, ശ്രീരാജ് എന്നിവരെ തട്ടുകടക്ക് സമീപത്ത് മദ്യപിച്ചുകൊണ്ടിരുന്ന വിജയും വിഷ്ണുവും അടങ്ങുന്ന സംഘം അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. കേസിലുള്‍പ്പെട്ട വിവേക്, ഷൊട്ടു, പ്രവീണ്‍ കുമാര്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.