ചവറ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പൊലീസുകാര്‍ക്കുനേരെ ആക്രമണം: ഒരാള്‍ പിടിയില്‍

ചവറ: ഗ്രാമപഞ്ചായത്ത് കൊറ്റംകുളങ്ങര ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ദിവസം നടന്ന സംഘര്‍ഷത്തില്‍ എസ്.ഐക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുംനേരെ ആക്രമണം നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയിലായി. ചവറ പട്ടത്താനം കൊച്ചുവീട്ടില്‍ മനോജ് (34) ആണ് ചവറ പൊലീസിന്‍റെ പിടിയിലായത്.

ചവറ ഗ്രാമപഞ്ചായത്ത് കൊറ്റംകുളങ്ങര ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ വ്യാഴാഴ്ച വൈകീട്ട് കൊറ്റംകുളങ്ങര കുഞ്ഞാലുംമൂട് ജങ്ഷനില്‍ ആര്‍.എസ്.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചവറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ നൗഫലും സംഘവും സംഘര്‍ഷാവസ്ഥ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുകൂട്ടരും പിന്മാറിയില്ല.

ഇതിനിടയില്‍ അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉേദ്യാഗസ്ഥരെ പിടിയിലായ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ ചവറ പൊലീസ് സ്റ്റേഷന്‍ എസ്.ഐ നൗഫലിന്‍റെ പരാതിയില്‍ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേല്‍പിച്ചതിനുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനോജ് പിടിയിലായത്.

ചവറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ നൗഫല്‍, മദനന്‍, എ.എസ്.ഐ ഗോപാലകൃഷ്ണന്‍, സി.പി.ഒമാരായ അനു, മഞ്ജുലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - Attack on policemen: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.