നിസാം
Posted On
date_range Updated On
date_range ചവറയിൽ അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചവറ: അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. പയ്യലക്കാവ് സൂനാമി ഫ്ലാറ്റിൽ നിസാം (22) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. അയൽവാസിയായ വല്ലേരിയാന്റെ മക്കൾ സഹകരിക്കാത്ത വിരോധത്താൽ ഞായറാഴ്ച രാത്രി 7.30ഓടെ അദ്ദേഹത്തിന്റെ മകനെ നിസാം ഫ്ലാറ്റിന് മുന്നിൽ തടഞ്ഞുനിർത്തി അരിവാൾ കഴുത്തിൽ െവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതുകണ്ട് പിടിച്ചുമാറ്റാനായി എത്തിയ വല്ലേരിയാനെ പ്രതി തലയിൽ വെട്ടി. ചവറ സ്റ്റേഷൻ എസ്.ഐ കുരുവിള ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐ ഗ്രേഷ്യസ്, എസ്.സി.പി.ഒ അനിൽ, സി.പി.ഒമാരായ വൈശാഖൻ, സജിത്, നിഥിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.