പോരേടം ഗണപതിനടയിൽ അപകടത്തിൽപെട്ട വാഹനങ്ങൾ
Posted On
date_range Updated On
date_range കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി
ചടയമംഗലം: നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. പോരേടം ഗണപതിനടയിൽ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.
അമിതവേഗത്തിലെത്തിയ കാർ പച്ചക്കറിക്കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മിനിബസിലേക്കും സ്കൂട്ടിയിലേക്കും ഇടിച്ചുകയറുകയായിരുന്നു.അപകടസമയത്ത് റോഡരികിലും നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ആളില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി.കാർ ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.