ആയൂർ-തിരുവനന്തപുരം പാതയിൽ മാർത്തോമ്മാ കോളജിന് മുന്നിൽ ഗതാഗതക്കുരുക്കിൽപെട്ട വാഹനങ്ങൾ
അഞ്ചൽ: എം.സി റോഡിലെ പ്രധാന ജങ്ഷനുകളിലൊന്നായ ആയൂരിലെ ഗതാഗതക്കുരുക്ക് രൂക്ഷം. പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കാൻ അധികൃതർക്ക് കഴിയാതായതോടെ കഷ്ടപ്പെടുന്നത് വാഹനയാത്രക്കാരും നാട്ടുകാരും.
എം.സി റോഡിൽ കൊട്ടാരക്കര റോഡിൽ അകമൺ വരെയും തിരുവനന്തപുരം റോഡിൽ ആയൂർ മാർത്തോമ്മാ കോളജ് ജങ്ഷൻ വരെയും ഓയൂർ റോഡിൽ നീറായിക്കോട് വരെയും അഞ്ചൽ റോഡിൽ ജവഹർ എച്ച്.എസ് ജങ്ഷൻ വരെയും മിക്കപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഇതുകൂടാതെ ആയൂർ -കൊല്ലം റോഡ് ജങ്ഷനിലും വൻ തിരക്കുണ്ട്. റോഡിൽ പല ഭാഗങ്ങളിലും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാഷനൽ ഹൈവേ വഴിയുള്ള യാത്ര മിക്കവരും ഒഴിവാക്കുകയാണ്. ഇവർ എം.സി റോഡുവഴി പോകുന്നത് ഗതാഗതക്കുരുക്കിനുള്ള കാരണങ്ങളിലൊന്നാണ്.
കൂടാതെ ഇതുവഴിയെത്തുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ള വി.ഐ.പിമാർക്ക് സുഗമമായ വഴിയൊരുക്കുന്നതിന് പൊലീസ് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്ത് ട്രാഫിക് നിയന്ത്രിക്കുന്നതും കുരുക്കിന് കാരണമാകുന്നതായാണ് ആക്ഷേപം. പ്രശ്നത്തിൽ അധികൃതതരുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.