Posted On
date_range Updated On
date_range ബിരിയാണിച്ചെമ്പുമായി കോൺഗ്രസ് പ്രകടനം; നേരിട്ട് സി.പി.എം പ്രവർത്തകർ, പൊലീസ് ലാത്തിവീശി
അഞ്ചൽ: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയൂരിൽ നടന്ന പ്രകടനത്തെതുടർന്ന് സംഘർഷാവസ്ഥയുണ്ടായി. ബുധനാഴ്ച വൈകീട്ട് ആറരയോടെ ആയൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് സംഭവം.
സി.പി.എം പ്രവർത്തകർ പ്രകടനത്തെ നേരിട്ടതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ചടയമംഗലം പൊലീസ് എത്തി എല്ലാവരെയും ലാത്തിവീശി ഓടിക്കുകയായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.