ഒന്നേകാൽ കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

അഞ്ചൽ: വില്പന നടത്തുന്നതിനായി കഞ്ചാവ് ചെറു പൊതികളാക്കുന്നതിനിടെ മൂവർ സംഘത്തെ ചടയമംഗലം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇളമാട് കഷണ്ടിമുക്ക് ചാവരുകാവ് ശാന്തിഭവനിൽ എസ്.എസ് ശ്യാം (23) ,കോട്ടയം അതിരമ്പുഴ മാവേലി നഗറിൽ വലിയതടത്തിൽ വീട്ടിൽ ഡെൽബിൻ ജോസഫ് (23), കോട്ടയം എം.എൽ റോഡ് തടത്തിൽ പറമ്പിൽ പുളിമൂട്ടിൽ വീട്ടിൽ രാഹുൽ ജ്യോതി (23) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ഇളമാട് ചാവരപ്പൂപ്പൻ കാവിനോട് ചേർന്ന പാറകെട്ടിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. ഒന്നേകാൽ കിലോ കഞ്ചാവും ഇവരിൽ നിന്നും പിടി കൂടി. കഞ്ചാവ് ചെറു പൊതികളാക്കിക്കൊണ്ടിരിക്കേയാണ് ഇവർ എക്സൈസിൻെറ പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഒന്നാം പ്രതി ശ്യാമിൻെറ കൂട്ടുകാരാണ് ഡെൽബിൻ ജോസഫ്, രാഹുൽ ജ്യോതി എന്നിവർ. ഡെൽബിൻ ജോസഫ് കാപ്പ കേസ് പ്രതിയുമാണ്. പ്രധാന സൂത്രധാരൻ നിലമേൽ സ്വദേശി ശരത്ത് എന്നയാളാണെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും എക്‌സൈസ് അറിയിച്ചു.ഈ പ്രദേശത്ത് കുട്ടികളെയും കൗമാരക്കാരേയും ഉപയോഗപ്പെടുത്തി കഞ്ചാവ് കച്ചവടം നടക്കുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നതിനാൽ എക്സൈസ് നിരീക്ഷണം നടത്തിയിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. ജി അജയകുമാർ, പ്രിവൻറീവ് ഓഫീസർ ജി.ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ. സബീർ, കെ.ജി ജയേഷ്, എസ്. അനീഷ് ,ശ്രേയസ് ഉമേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എസ്.പി റിനി , ഡ്രൈവർ മുബീൻ എ.ഷറഫ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Three arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.