അഞ്ചൽ: നവജാത ശിശുവിൻെറ ചരട് കെട്ട് ചടങ്ങിനെത്തിയ ബന്ധു കിണറ്റിൽ വീണ് മരിച്ചു. അഗസ്ത്യക്കോട് കുശിനിമുക്ക് ക്ലാവോട്ട് ഈട്ടിവിളവീട്ടിൽ ബിനു (43) ആണ് മരിച്ചത്.
ഏറെ നാളായി തിരുവനന്തപുരം മലയിൻകീഴിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ് ബിനു. ഞായറാഴ്ച വൈകീട്ട് 4.30 ഓടെ അഞ്ചൽ കുരിശുംമൂട് ജംഗ്ഷനിലാണ് സംഭവം. കുരിശും മുക്കിലെ പഴയ എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന വീടിൻെറ മുൻവശത്തെ കിണറ്റിലാണ് വീണത്.
ബന്ധുക്കളോടൊപ്പം കിണറ്റുകല്ലിൽ സംസാരിച്ചുകൊണ്ടിരിക്കവേ ദേഹാസ്വാസ്ഥ്യം വന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നുവത്രേ. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പുനലൂർ നിന്നും ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അഞ്ചൽ പൊലീസ് എത്തി മേൽനടപടിയെടുത്ത ശേഷം മൃതദേഹം പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.