എം.സി റോഡിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു; ഏഴു വയസുകാരി ഉൾപ്പടെ മൂന്നു പേർ മരിച്ചു

അഞ്ചൽ: എം.സി റോഡിൽ വയയ്ക്കലിന് സമീപം ആനാട് ജങ്ഷനിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഏഴു വയസുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരെല്ലം ഓട്ടോറിക്ഷയിലുള്ളവരാണ്.

ശനിയാഴ്ച വൈകീട്ട്​ നാലോടെയാണ് അപകടം‌. ഒാട്ടോ ഡ്രൈവർ തേവന്നൂർ വണ്ടിപ്പുര ചരുവിള പുത്തൻവീട്ടിൽ രഞ്ജിത് (കൊച്ചു വാവ -30), തേവന്നൂർ ആലാച്ച മലയിൽ ഗോപ വിലാസത്തിൽ രമാദേവി അമ്മ (65), ഇവരുടെ ചെറുമകൾ ഗോപിക (ഏഴ്) എന്നിവരാണ് മരിച്ചത്.

ഗോപികയുടെ മാതാവ് ഉദയയെ (30) ഗുരുതരാവസ്ഥയിൽ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആയൂർ ഭാഗത്ത് നിന്നും വന്ന കാറും എതിരേ വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തിരികേ വരികയായിരുന്ന തടിക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും കാർ ഭാഗികമായും തകർന്നു.

കാർ യാത്രികരായ മുഹമ്മദാലി( 28), ഭാര്യ ആലിയ (22) എന്നിവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് തകർന്ന വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.