15 വർഷമായി കാത്തിരിപ്പ്​: പട്ടയം രണ്ടാഴ്ചക്കുള്ളിൽ നൽകാൻ ഉത്തരവ്

കൊ​ല്ലം: കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം കി​ട്ടാ​ൻ 15 വ​ർ​ഷ​മാ​യി വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന വ​യോ​ധി​ക​ന് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. കൊ​ല്ലം ക​ല​ക്ട​ർ​ക്കാ​ണ് ക​മീ​ഷ​നം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഇ​ള​മാ​ട് സ്വ​ദേ​ശി അ​ന​ഘ പ്ര​സാ​ദ് സ​മ​ർ​പ്പി​ച്ച പ​രാ​തി തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ഉ​ത്ത​ര​വ്. പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വാ​ണ് പ​ട്ട​യ​ത്തി​ന് വേ​ണ്ടി അ​ല​യു​ന്ന​ത്.

പി​താ​വും മു​ത്ത​ച്ഛ​നും 100 വ​ർ​ഷ​മാ​യി താ​മ​സി​ച്ചു​വ​ന്നി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ ഇ​ള​മാ​ട് വി​ല്ലേ​ജി​ലു​ള്ള കൈ​വ​ശ​ഭൂ​മി​ക്കാ​ണ് പ​ട്ട​യം അ​നു​വ​ദി​ക്കേ​ണ്ട​ത്. കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ൽ​ദാ​റി​ൽ​നി​ന്ന്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വ് പ്ര​സാ​ദി​ന് ഭൂ​മി​യി​ൽ പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ ആ​ക്ഷേ​പ​മി​ല്ലെ​ന്ന് താ​ലൂ​ക്ക് ലാ​ൻ​ഡ്​ ബോ​ർ​ഡി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട് ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ നി​ല​വി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - 15 years of waiting- Order to issue pattayam in two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.