എൽ.ഐ.സി സംരക്ഷണസമിതി രൂപവത്കരിച്ചു

കൊല്ലം: 'എൽ.ഐ.സിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്' മുദ്രാവാക്യമുയർത്തി ജില്ലതല എൽ.ഐ.സി സംരക്ഷണസമിതി രൂപവത്​രിച്ചു. ഇ. കാസിം ഹാളിൽ ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്​. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഗ്രാമതലം വരെ 1000 ജനസഭകൾ സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. 1000 ജനസഭകൾ വിളിച്ചുകൂട്ടി 10 ലക്ഷം പേരുടെ ഒപ്പുശേഖരണം നടത്തും. കൺവെൻഷനിൽ 40 സംഘടനകളെ പ്രതിനിധീകരിച്ച് 500ഓളം പേർ പങ്കെടുത്തു. എ.ഐ.ടി.യു.സി ജില്ല ട്രഷറർ ബി. മോഹൻദാസ്​ അധ്യക്ഷത വഹിച്ചു. ജി. സുരേഷ്​കുമാർ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കോതേത്ത് ഭാസുരൻ, യു.ടി.യു.സി ജില്ല പ്രസിഡന്‍റ്​ അഡ്വ.ടി.സി. വിജയൻ, എൽ.ഐ.സി.ഇ.യു തിരുവനന്തപുരം ഡിവിഷനൽ സെക്രട്ടറി പി. രാജു, എഫ്.എസ്​.ഇ.ടി.ഒ ജില്ല സെക്രട്ടറി ഓമനക്കുട്ടൻ, കെ.എം.സി.എസ്​.ഒ ജില്ല പ്രസിഡന്‍റ്​ എൻ. ഷൈൻ, എൽ.ഐ.സി ഏജൻസ്​ ഓർഗനൈസേഷൻ ജില്ല സെക്രട്ടറി ആർ. രാജേഷ്, ബിനു ഭുവനേന്ദ്രൻ എന്നിവർ സംസാരിച്ചു. ----------------------------------- എൻഡോവീനസ് പരിശീലനം (.....പരസ്യതാൽപര്യം....must.....) കൊല്ലം: സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്തെ കേരളത്തിലെ ഏക എൻഡോവീനസ് വെനാസിൽ ആർ.എഫ്.എ.ഇ.വി. ആർ.എഫ്.എ ട്രെയിനിങ് കൊല്ലം കിംസിൽ ദേശീയതലത്തിൽ നടന്നു. കേരളത്തിൽ ആദ്യമായാണ് ദേശീയതലത്തിൽ ഇങ്ങനെ ഒരു പരിശീലനം നടത്തുന്നത്. വെരികോസ് വെയ്ൻ പ്രശ്നത്തിന്​ ശസ്ത്രക്രിയയോ, അനസ്തേഷ്യയോ കൂടാതെയുള്ള ആധുനിക ആർ.എഫ്.എ, വെനാസിൽ തുടങ്ങിയ ചികിത്സരീതികളെക്കുറിച്ച്​ മറ്റ്​ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഡോക്ടർമാർക്കായുള്ള പരിശീലനമാണ് കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നടന്നത്. ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടും ജനറൽ ആൻഡ് കീഹോൾ സർജനുമായ ഡോ. അർജുൻ ആത്മാറാം, ജനറൽ സർജറി വിഭാഗത്തിലെ ഡോ. വിഷ്ണു ആർ. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.