താലൂക്കാശുപത്രിക്ക്​ കായകൽപ അവാർഡ്​ സമ്മാനിച്ചു

(ചിത്രം ഈമെയിൽ) പുനലൂർ: പുനലൂർ താലൂക്കാശുപത്രിക്ക് സംസ്ഥാന കായകൽപ അവാർഡ് സമ്മാനിച്ചു. കൊല്ലത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അവാർഡ് വിതരണം ചെയ്തു. പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വസന്താരഞ്ചൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. മന്ത്രി വീണ ജോർജ്, എം. നൗഷാദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാം കെ. ഡാനിയൽ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കലക്ടർ അഫ്സാന പർവീൺ എന്നിവർ പങ്കെടുത്തു. ---------------------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.