ശാസ്താംകോട്ട: മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി ശാസ്താംകോട്ട ബാറിലെ അഭിഭാഷകനും കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ അഡ്വ. സുധികുമാറും എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗം ബി. സുനിൽകുമാറും മത്സരിക്കും. ബി.ജെ.പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 27 വൈകീട്ട് നാല് വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.