വായനശാലയുടെ നേതൃത്വത്തിൽ യുവതിക്ക് മംഗല്യം

ഓച്ചിറ: ക്ലാപ്പന ഇ.എം.എസ് സാംസ്കാരികവേദി ലൈബ്രറിയുടെ നേതൃത്വത്തിൽ യുവതിക്ക് മംഗല്യമൊരുക്കി. മാതാപിതാക്കളെ നഷ്ടമായതോടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്ന ക്ലാപ്പന വടക്ക് ഒറ്റത്തെങ്ങിൽ വീട്ടിൽ സൂര്യകലയുടെ വിവാഹമാണ് ഗ്രന്ഥശാല ഏറ്റെടുത്ത് നടത്തിയത്. മുണ്ടക്കയം സ്വദേശി അജിത്താണ് വരൻ. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, സി.ആർ. മഹേഷ് എം.എൽ.എ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി. സുകേശൻ, പി.ബി. ശിവൻ, വി.പി. ജയപ്രകാശ് മേനോൻ, വസന്താരമേശ്, മിനിമോൾ, സജീവ് ഓണമ്പള്ളിൽ, എം. ഇക്ബാൽ, പി.ജെ. കുഞ്ഞിചന്തു, ടി.ആർ. ശ്രീനാഥ്, ജി. അനിത, ആർ. മോഹനൻ, എ. മജീദ് എന്നിവർ പങ്കെടുത്തു. പ്രതിഷേധ ധർണ (ചിത്രം) ശാസ്താംകോട്ട: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനക്കെതിരെയും കേന്ദ്ര സർക്കാറി‍ൻെറ ജനദ്രോഹ നയങ്ങൾക്കെതിരെയും എൽ.ഡി.എഫി‍ൻെറ നേതൃത്വത്തിൽ ചക്കുവള്ളി എസ്.ബി.ഐയുടെ മുമ്പിൽ ധർണ നടത്തി. ​േകരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു. സി.പി എം ജില്ല സെക്രട്ടേറിയറ്റംഗം എം. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. സി.പി.ഐ ശൂരനാട് മണ്ഡലം സെക്രട്ടറി ആർ.എസ് അനിൽ, ആർ.എസ്.പി ലെനിനിസ്റ്റ് ജില്ല സെക്രട്ടറി സാബു ചക്കുവള്ളി, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർമാരായ ബി. ബിനീഷ്, ബി. ശശി, സി. ദിവാകരൻ, സി.എം ഗോപാലകൃഷ്ണൻനായർ, എം. ലത്തീഫ്, അക്കരയിൽ ഹുസൈൻ, എം. മനു, കെ. ശിവപ്രസാദ്, ബി. ഓമനക്കുട്ടൻ, ജി. രാധാകൃഷ്ണൻ, എൻ. പ്രതാപൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.