ശാസ്താംകോട്ട: 'ഇനി ഞാനൊഴുകട്ടെ' കാമ്പയിൽ പഞ്ചായത്ത്‌തല ഉദ്ഘാടനം കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വത്സല കുമാരി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഡാനിയേൽ തരകൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് വിഭാഗം അസി.എൻജിനീയർ ഗോപിക, ഓവർസിയർ സനൽ കാർത്തികേയൻ, ഷഫീഖ്, തൊഴിലുറപ്പ് വിഭാഗം ജീവനക്കാരായ, രാജീവ്‌കുമാർ, ആഷിക ഗൗരി, അനു, ഹരിത, അഞ്ജലി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. മേഖല സമ്മേളനം ശാസ്താംകോട്ട: ജോയന്‍റ് കൗൺസിൽ കുന്നത്തൂർ മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് ഷാജി കാമ്പനാട് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് ജി. ഗിരീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എ. ഗ്രേഷ്യസ്, സംസ്ഥാന കൗൺസിൽ അംഗം മനു.വി കുറുപ്പ്, ജില്ല കമ്മറ്റി അംഗങ്ങളായ എം.ഹാരീസ്, എം.എസ്. ശ്രീജിത്, മനോജ് കുമാർ, ആർ.എസ്. അനീഷ്, സുജ ശീതൾ സന്ധ്യാ ദേവി, കെ. സന്തോഷ്, സെയ്ഫുദ്ദീൻ, രാഗേഷ് എന്നിവർ സംസാരിച്ചു. ഇന്‍റര്‍വ്യൂ കൊല്ലം: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്-ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 365/21) തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂ മേയ് നാലിന് എറണാകുളം മേഖല പി.എസ്.സി ഓഫിസില്‍ നടക്കും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികള്‍ ജില്ല പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ല ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.