(ചിത്രം) ഓച്ചിറ: വികസനത്തിന്‍റെ പേരില്‍ പ്രയാസം അനുഭവിക്കുന്നവരെ സര്‍ക്കാര്‍ സംരംക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പരബ്രഹ്മ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാട്ടുകര പത്താമുദയച്ചന്ത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം കാലഘട്ടത്തിന്‍റെ ആവശ്യമാണ്. വരുന്ന 50 വര്‍ഷത്തെ പുരോഗതി മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും വികസനകാര്യത്തില്‍ ധീരമായ നിലപാട് സര്‍ക്കാർ എടുക്കുമെന്നും കക്ഷി രാഷ്ട്രീയ ഭേദെമന്യേ എല്ലാവരും വികസനത്തിനൊപ്പം നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബി. ശ്രീദേവി, മിനിമോള്‍ നിസാം, യു. ഉല്ലാസ്, ബിന്ദു രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുരേഷ് താനുവേലി, വസന്ത രമേശ്, അനില്‍ എസ്. കല്ലേലിഭാഗം, ഗേളി ഷണ്‍മുഖന്‍, എച്ച്. സബീന തുടങ്ങിയവര്‍ സംസാരിച്ചു. ചന്ത 24 ന് സമാപിക്കും. മത്സ്യകൃഷികളത്തിൽ നിന്ന് കരിമീൻ മോഷ്ടിച്ചയാൾ പിടിയിൽ കരുനാഗപ്പള്ളി: ചെറിയഴീക്കലിലെ മത്സ്യകൃഷികളത്തിൽ നിന്ന് വളർത്ത് കരീമിൻ മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. മരുതൂർകുളങ്ങര തെക്ക് ആലുംകടവ് തയ്യിൽതറയിൽ ഉദയൻ (ഞണ്ട്, 46) ആണ് പിടിയിലായത്. ഇവിടെ വളർത്ത് മത്സ്യങ്ങൾ നിരന്തരം മോഷണം പോയിരുന്നു. കഴിഞ്ഞ രാത്രിയിലും 20 കിലോയോളം കരിമീൻ മോഷണം പോയി. തുടർന്ന് യുവാവ് കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, കെ.എസ്. ധന്യ, റസൽ ജോർജ്, സി.പി.ഒ ഹാഷീം എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.