പാരിപ്പള്ളി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ മികച്ച സൗകര്യങ്ങളൊരുക്കും -മന്ത്രി വീണാ ജോര്‍ജ്

ATTN കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ മികച്ച സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയില്‍ അടിയന്തര പരിഹാരമുണ്ടാക്കുകയും ചെയ്തു. ചില ശൗചാലയങ്ങള്‍ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നതായി കൂട്ടിരിപ്പുകാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മന്ത്രി ഉടന്‍തന്നെ ശൗചായലം തുറന്ന് പരിശോധിക്കുകയും എത്രയും വേഗം ശൗചാലയങ്ങള്‍ ഉപയോഗപ്രദമാക്കി തുറന്നു കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ടി.ടി ഇന്‍ജക്ഷന്‍ മരുന്ന് പുറത്തെ സ്വകാര്യമെഡിക്കൽ സ്​റ്റോറുകളിലേക്ക് എഴുതുന്നതായുള്ള പരാതിയിലും മന്ത്രി ഇടപെടുകയും മരുന്നിന്‍റെ സ്റ്റോക്ക് പരിശോധിക്കുകയും ചെയ്തതില്‍നിന്ന് ടി.ടി ഇന്‍ജക്ഷന്‍ മരുന്ന് സ്‌റ്റോക്ക് ഉള്ളതായി കണ്ടെത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ....പരിപാടികൾ ഇന്ന്​... കുണ്ടറ കാക്കോലിൽ അംഗൻവാടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വാർഡ്തല സമിതി -രാവിലെ 10.30ന് ഇളമ്പള്ളൂർ ശ്രീമഹാദേവി ക്ഷേത്രം: പത്താമുദയമഹോത്സവം; സംഗീത സദസ്സ്​ -രാത്രി 7.05, നൃത്തനാടകം രാത്രി 9.00 കിഴക്കേകല്ലട വേരാന്നൂർ ശ്രീമഹാവിഷ്ണു ക്ഷേത്രം: മേടത്തിരുവോണ മഹോത്സവം: സിനിമാറ്റിക് ഡാൻസ്​- രാത്രി 9.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.