കൊല്ലം: കേരള മീഡിയ അക്കാദമിയുടെയും സി.ആർ. രാമചന്ദ്രൻ ഫൗണ്ടേഷൻെറയും ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്കറുടെ നവതിയോടനുബന്ധിച്ച് കൊല്ലത്ത് സ്നേഹകൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് മാധ്യമ സംഗമവും നടത്തും. ശനിയാഴ്ച രാവിലെ 10.30ന് ഹോട്ടൽ ഷാ ഇന്റർനാഷനൽ ഒാഡിറ്റോറിയത്തിൽ ഡോ. ബിജു സംവിധാനം ചെയ്ത 'ബി.ആർ.പി-ചരിത്രത്തോടൊപ്പം ഒരാൾ' ഡോക്യുഫിക്ഷന്റെ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കും. കേരള മീഡിയ അക്കാദമിയാണ് ഡോക്യുഫിക്ഷൻ തയാറാക്കിയത്. മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് മുഖ്യസ്നേഹഭാഷണം നടത്തും. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. സി.ആർ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം ബി.ആർ.പി. ഭാസ്കർ നിർവഹിക്കും. 'ഇന്ത്യൻ മാധ്യമങ്ങൾ വഴിതെറ്റുന്നോ? വഴി തുറക്കുന്നോ?'എന്നതാണ് വിഷയം. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, ഡോ. ശൂരനാട് രാജശേഖരൻ, കേരള പത്രപ്രവർത്തക യൂനിയൻ പ്രസിഡന്റ് കെ.പി. റെജി എന്നിവർ സംസാരിക്കും. ഡോക്യുഫിക്ഷൻ സംവിധാനം ചെയ്ത ഡോ. ബിജുവിന് ബി.ആർ.പി ഭാസ്ക്കർ ഉപഹാരം സമർപ്പിക്കും. സമ്മേളന ഭാഗമായി ഡോക്യുഫിക്ഷന്റെ പ്രദർശനവും ഉണ്ടാകും. മുതിർന്ന മാധ്യമപ്രവർത്തകരെപ്പറ്റി കേരള മീഡിയ അക്കാദമി തയാറാക്കിയ എട്ട് ഡോക്യുഫിക്ഷനുകളിൽ ഒന്നാണിത്. വാർത്ത സമ്മേളനത്തിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സി.ആർ. രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് എസ്. സുധീശൻ, സെക്രട്ടറി കെ. സുന്ദരേശൻ, ട്രഷറർ ഡി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.