ഓച്ചിറ: സി.പി.എം നേതാവായിരുന്ന ക്ലാപ്പന ആനന്ദന്‍റെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്‍റെ കുടുംബം നിർമിച്ചുനൽകുന്ന രശ്മി ആനന്ദഭവനത്തിന്‍റെ താക്കോൽ ഞായറാഴ്ച കൈമാറും. ഏട്ടര ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട് വരവിള കടപ്പുറത്തേരിൽ കിഴക്കതിൽ പരേതനായ രാധാകൃഷ്ണന്‍റെ കുടുബത്തിന് ഞായറാഴ്ച വൈകീട്ട് 3.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ കൈമാറും. രശ്മി ഹാപ്പി ഹോം ഉടമ രവീന്ദ്രൻ രശ്മിയാണ് വീട് നിർമിച്ചുനൽകുന്നത്. സി.ആർ. മഹേഷ് എം.എൽ.എ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് രവീന്ദ്രൻ രശ്മി, കെ. രാജപ്പൻ, എസ്. സുരേഷ് എന്നിവർ അറിയിച്ചു. അനുസ്മരണ സമ്മേളനം (ചിത്രം) കരുനാഗപ്പള്ളി: കൊണ്ടോട്ടിയിൽ കുഞ്ഞ്കുഞ്ഞിന്‍റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഡോ. ബി.ആർ. അംബേദ്കർ സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ് ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്‍റർ ചെയർമാൻ ബോബൻ ജി. നാഥ് അധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് കെ.ജി. വിശ്വംഭരൻ, കരുനാഗപ്പള്ളി നഗരസഭ മുൻ കൗൺസിലർ കെ. മോഹൻദാസ്, ആർ.വൈ.എഫ് ജില്ല സെക്രട്ടറി സുഭാഷ് എസ് കല്ലട, ശ്രീനാരായണ ട്രോഫി വള്ളംകളി ജനറൽ സെക്രട്ടറി ബിനോയ് കരിമ്പാലിൽ, സുരാജ് പറമ്പിൽ, സെന്‍റർ ഭാരവാഹികളായ ചൂളൂർ ഷാനി, അജി ലൗലാൻഡ്, കെ. മഹേന്ദ്രൻ, കൊണ്ടോട്ടിയിൽ മണികണ്ഠൻ, പന്മന ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.