ശാസ്താംകോട്ട: ഇന്ധന വിലവർധനക്കെതിരെയും കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും എൽ.ഡി.എഫ് കുന്നത്തൂർ ഏരിയ കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫിസ് മാർച്ച് സി.പി.എം സംസ്ഥാന സമിതി അംഗം സൂസൻകോടി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കൺവീനവർ കെ. ശിവശങ്കരൻനായർ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) നേതാവ് ഉഷാലയം ശിവരാജൻ, സി.പി.എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ. ശങ്കരപിള്ള, കെ.കെ. രവികുമാർ, എൻ. യശ്പാൽ, എസ്. ശശികുമാർ, എസ്. സത്യൻ, ബി. വിജയമ്മ, മാധവൻ പിള്ള, സി.ആർ. രാമവർമ, ആദർലോറൻസ്, കല്ലട രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.