ചവറ മണ്ഡലത്തിന് വിവിധ പദ്ധതികള്‍

ചവറ: സംസ്ഥാന ബജറ്റില്‍ ചവറ മണ്ഡലത്തിന് 20 വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയതായി ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അറിയിച്ചു. കാവനാട്- പുത്തന്‍തുരുത്ത് - കണക്കന്‍ തുരുത്ത് പാലത്തിന് അഞ്ച് കോടി അനുവദിച്ചു. ശക്തികുളങ്ങര തുരുത്ത് നിവാസികളുടെ മുക്കാട്-കാവനാട്-ഫാത്തിമ ഐലൻഡ്​, അരുളപ്പന്‍തുരുത്ത് പാലം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ചവറ ഗവ. കോളജിന് പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന് 6.5 കോടി രൂപ അനുവദിച്ചു. ചവറ കെ.എം.എം.എല്‍ - മലിനീകരിക്കപ്പെട്ട ഭൂമി ഏറ്റെടുക്കല്‍, ചവറ ശങ്കരമംഗലം ഫുട്ബാള്‍ഗ്രൗണ്ട് ആധുനീകരണവും അനുബന്ധപ്രവൃത്തികളും ചവറ ശങ്കരമംഗലത്ത് കോടതി സമുച്ചയവും ജുഡീഷ്യല്‍ വിഭാഗം ക്വാര്‍ട്ടേഴ്സും, ചവറ ശങ്കരമംഗലത്ത് പൊലീസ് ക്വാര്‍ട്ടേഴ്സ്- ഫ്ലാറ്റ് സമുച്ചയം, തെക്കുംഭാഗം -സെന്‍റ് ജോസഫ് ഐലൻഡ്​ - പുളിമൂട്ടില്‍ കടവ് തൂക്കുപാലം, മഹാകവി ഒ.എന്‍.വി കുറുപ്പിന്‍റെ ജന്മഗൃഹം ഏറ്റെടുക്കല്‍ തുടങ്ങിയ പദ്ധതികൾ ബജറ്റില്‍ ഉള്‍പ്പെടുത്തിയതായി എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.