സ്മരണ ജ്വാല

കരുനാഗപ്പള്ളി: ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളെ ശാക്തീകരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന ഗവൺമെന്‍റുകൾ തയാറാകാത്തത് ഖേദകരമാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ലോക വനിത ദിനത്തിന്‍റെ 165ാം വാർഷികത്തോടനുബന്ധിച്ച്‌ കരുനാഗപ്പള്ളിയിൽ വുമൺ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്മരണജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് കൃഷ്ണവേണി ജി. ശർമ അധ്യക്ഷത വഹിച്ചു. ബിന്ദു ജയൻ, ശാന്തകുമാരി, ജയശ്രീ രമണൻ, ആർ. രാജശേഖരൻ, ചിറ്റൂമൂല നാസർ, മുനമ്പത്ത് വഹാബ്, ഷിബു എസ്‌. തൊടിയൂർ, ഒ.ബി. രാജേഷ്, രമാ ഗോപാലകൃഷ്ണൻ, ബിഎസ്‌. വിനോദ്, രമാദേവി, സുജാത, സരസ്വതിയമ്മ എന്നിവർ സംസാരിച്ചു. ചിത്രം : ഐ.എൻ.ടി.യു.സി വുമൺ വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.