വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

ചിത്രം- ചവറ: ദേശീയ സുരക്ഷിതത്വ വാരാഘോഷത്തിന്‍റെ ഭാഗമായി സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു. കെ.എം.എം.എല്‍ കമ്പനിയിലെ സേഫ്റ്റി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ മത്സരങ്ങളുടെ ഉദ്ഘാടനം ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍ നിര്‍വഹിച്ചു. ശങ്കരമംഗലം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ശങ്കരമംഗലം ഗവ. ഹൈസ്‌കൂള്‍, കാമന്‍കുളങ്ങര ഗവ. എല്‍.പി സ്‌കൂള്‍, ചിറ്റൂര്‍ ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്കായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.