കൊല്ലം: കടലിൽ മുങ്ങിയ വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സമെന്റും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷിച്ചു. തങ്കശ്ശേരിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ വേളാങ്കണ്ണിമാതാവ് എന്ന വള്ളത്തിലെ തൊഴിലാളികളെയാണ് രക്ഷിച്ചത്. ജോനകപ്പുറം തെങ്ങഴികംപുരയിടത്തിൽ ടൈറ്റസിന്റേതാണ് വള്ളം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. മറ്റ് വള്ളക്കാരാണ് തൊഴിലാളികളെ രക്ഷിച്ചത്. വിവരമറിയിച്ചതനുസരിച്ച് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും എത്തി. മറൈൻ എൻഫോഴ്സമെന്റിന്റെ ബോട്ടിൽ കെട്ടിവലിച്ച് വള്ളം തങ്കശ്ശേരിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.