ചികിത്സ സഹായം കൈമാറി

കുണ്ടറ: കുട്ടികളുടെ കാരുണ്യം ചെറുസഹായമായി; വൃക്കരോഗം മൂലം ദുരുതമനുഭവിക്കുന്ന പെരുമ്പുഴ സ്വദേശിയായ രോഗിക്കാണ് ആശുപത്രിമുക്ക് എസ്.കെ.വി.എല്‍.പി.എസിലെ കുട്ടികള്‍ ശേഖരിച്ച തുക നല്‍കിയത്. വാര്‍ഡംഗം എസ്.ഡി. അഭിലാഷിന് വിദ്യാർഥി പ്രതിനിധി വര്‍ക്കി തുക കൈമാറി. ഹെഡ്മാസ്റ്റര്‍ ഐസക് ഈപ്പന്‍, പി.ടി.എ പ്രസിഡന്റ് എന്‍. ജോയി, അധ്യാപകരായ എന്‍. നെജി, ആര്‍. വിഷ്ണു എന്നിവര്‍ പങ്കെടുത്തു. പീരങ്കി മൈതാനം സംരക്ഷിക്കണം കുണ്ടറ: പെരിനാട് ലഹളയുമായി ബന്ധപ്പെട്ട് കല്ലുമാല സമരം അടയാളപ്പെടുത്തിയ കൊല്ലം പീരങ്കി മൈതാനം കോണ്‍ക്രീറ്റ് കാടാക്കി മാറ്റാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.പി.എം.എസ് കുണ്ടറ ഏരിയ യൂനിയന്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം മുളവന മോഹന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് ഇളമ്പള്ളൂര്‍ തുളസീധരന്‍ അധ്യക്ഷത വഹിച്ചു. രാജു തിരുമുല്ലവാരം, ജി. സുരേന്ദ്രന്‍, ശൂരനാട് ശിവന്‍, അഡ്വ. ഉദയസംഹന്‍, സെക്രട്ടറി രഞ്ജിത് ഭാര്‍ഗവന്‍, ചിറക്കോണം സന്തോഷ്, രാജേശ്വരി, സുനില്‍വറട്ടുചിറ, സുകുമോന്‍ എന്നിവര്‍ സംസാരിച്ചു. വ്ലാവേത്ത് ക്ഷേത്രം ഉത്സവം കുണ്ടറ: ചെറുമൂട് വെള്ളിമണ്‍ വ്ലാവേത്ത് ശ്രീമഹാഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുനാള്‍ മഹോല്‍സവം വെള്ളിയാഴ്ച ആരംഭിക്കും. വൈകീട്ട് 6.40ന് ശേഷം ഉത്സവം കൊടിയേറും. മാര്‍ച്ച് 5ന് വൈകിട്ട് 5ന് സര്‍പ്പക്കാവില്‍ കളമെഴുത്തും പുള്ളുവന്‍ പാട്ടും നടക്കും. തുടര്‍ന്ന് ചന്ദ്രപ്പൊങ്കല്‍. ആറിന് ഞായറാഴ്ച രാത്രി ആറാട്ടിന് ശേഷം ഉല്‍സവം കൊടിയിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.