കൊല്ലം: ജില്ല ഭാരവാഹികളായി നൗഷർ റാവുത്തർ (പ്രസി.), ജാഫർ കൊച്ചുതുണ്ട് (ജന. സെക്ര.), ഷാജി പാരിപ്പള്ളി (ട്രഷ.), ഷാനവാസ് റാവുത്തർ (വൈ. പ്രസി.), ആഷിക് കുന്നത്തൂർ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി ഷിബു റാവുത്തർ ഉദ്ഘാടനം ചെയ്തു. നൗഷർ റാവുത്തർ അധ്യക്ഷതവഹിച്ചു. കെ.ടി. ശിഹാബ് ജാഫർ കൊച്ചുതുണ്ടിൽ, തങ്കപ്പാ റാവുത്തർ, സുനിൽ റാവുത്തർ, നജീബ് ചന്ദനത്തോപ്പ്, ഇ. സലാം കാവനാട് എന്നിവർ സംസാരിച്ചു. ചിത്രം - മധ്യവയസ്കനെ കുത്തിയയാൾ അറസ്റ്റിൽ കൊല്ലം: നഗരമധ്യത്തിൽ മധ്യവയസ്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷന് സമീപം കരയടിവിള തോട്ടുംകര വീട്ടിൽ ബഞ്ചമിന്‍റെ മകൻ ജോസ് (39) ആണ് പിടിയിലായത്. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വാടിയിൽ കഴിഞ്ഞ് വരുന്നയാളാണ് ഇയാൾ. കഴിഞ്ഞ ദിവസം ഉച്ചക്ക് കൊല്ലം പാർവതി മില്ലിന്‍റെ മുന്നിൽവെച്ചാണ് മധ്യവയസ്കൻ ആക്രമിക്കപ്പെട്ടത്. നഗരത്തിൽ വിശന്നിരിക്കുന്നവർക്ക് സ്വമേധയ പൊതിച്ചോർ നൽകുന്ന പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്ത്രീ പാർവതി മില്ലിന് സമീപം നിന്ന അശരണരായ നാല് പേർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തിരുന്നു. അവിടേക്കെത്തിയ ജോസ് ഭക്ഷണം ലഭിച്ച മധ്യവയസ്കന്‍റെ പൊതിച്ചോറ് കവർന്നെടുക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ വയോധികനെ സമീപത്ത് കിടന്ന കുപ്പി പൊട്ടിച്ച് നെഞ്ചിൽ ആഴത്തിൽ കുത്തി മുറിപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വഴിയാത്രക്കാരും മറ്റും ചേർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജോസിനെ സ്ഥലത്തെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്കുമാർ, എ.എസ്.ഐ മിനുരാജ്.സി, സി.പി.ഒ സനോജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.