സൈബർ സുരക്ഷ സെമിനാർ

ചവറ: ബി.ജെ.എം ഗവ. കോളജിലെ കോമേഴ്സ് പി.ജി വിഭാഗവും സിറ്റി സൈബർ പൊലീസും ചേർന്ന് കുട്ടികൾക്കായി സൈബർ സുരക്ഷാ സെമിനാർ നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.കെ. അജിതകുമാരി ഉദ്ഘാടനം ചെയ്തു. സിറ്റി സൈബർ പൊലീസ് ഇൻസ്പെക്ടർ എച്ച്. മുഹമ്മദ് ഖാൻ ക്ലാസെടുത്തു. കോമേഴ്സ് വിഭാഗം മേധാവി ഡോ. പി.വി. ശ്രീവിദ്യ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. ലൈജു, ആർ. ഭദ്രൻ പിള്ള എന്നിവർ സംസാരിച്ചു. നേതൃസമ്മേളനം (ചിത്രം) ചവറ: ഐ.എൻ.ടി.യു.സി ചവറ റീജനൽ കമ്മിറ്റിയുടെ കർമസേന നേതൃസമ്മേളനം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. റീജനൽ പ്രസിഡന്‍റ് ജോസ് വിമൽരാജ് അധ്യക്ഷത വഹിച്ചു. കോലത്തു വേണുഗോപാൽ, ആർ. ജയകുമാർ, ചവറ ഹരീഷ്, ഡി.കെ. അനിൽകുമാർ, പ്രശാന്ത് പൊന്മന, നിസാർ മേക്കാട്ടിൽ, ശിവൻകുട്ടിപിള്ള, ആർ. ജിജി, ജോസമോൻ ജോർജ്, സൈനുദീൻ, ബിനേഷ്, ഇ. റഷീദ്, വിജി, മുബാറക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.