കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കി

...kc+kw+ke.... കൊല്ലം: മൂന്ന് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പട്ടികവിഭാഗക്കാരുടെ തൊഴിലുറപ്പ് വേതനം വേഗം ലഭ്യമാക്കണമെന്നാ വശ്യപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ക്ക് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഉഷ കൊട്ടാരക്കര നിവേദനം നല്‍കി. മസ്റ്റര്‍ റോളര്‍ വിതരണവും കൃത്യമായി നടക്കാറില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ...kc+kw+ke.... സംയുക്ത യോഗം കൊല്ലം: ദേശിയ പണിമുടക്ക് കേന്ദ്ര സർക്കാറിനുള്ള താക്കീതാകുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ സമിതി ജില്ല കമ്മിറ്റി. ബി. തുളസീധരകുറുപ്പ് ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ മോഹനൻ അധ്യക്ഷത വഹിച്ചു. ജി. ബാബു, ബി. മോഹൻദാസ് (എ.ഐ.ടി.യു.സി), ടി.കെ. സുൽഫി (യു.ടി.യു.സി), കോതോത്ത് ഭാസുരൻ, എച്ച്. അബ്ദുൽ റഹുമാൻ (ഐ.എൻ.ടി.യു.സി), വിനോദ് (എ.ഐ.യു.ടി.യു.സി), സുരേഷ് ശർമ (ടി.യു.സി.ഐ), കുരീപ്പുഴ ഷാനവാസ്, രവീന്ദ്രൻ പിള്ള (കെ.ടി.യു.സി), എ.എം. ഇക്ബാൽ, ജി. ആനന്ദൻ (സി.ഐ.ടി.യു), മോഹൻലാൽ (എൻ.ടി.യു.ഐ), എസ്. രാജീവ് (എൻ.എൽ.സി) എന്നിവർ സംസാരിച്ചു. 16ന് മണ്ഡലം കേന്ദ്രങ്ങളിൽ ധർണ നടത്തും. 22ന് ജില്ല കൺവെൻഷൻ, 24,25,26 തീയതികളിൽ മണ്ഡലം കൺവെൻഷൻ, മാർച്ച് 16,17,18, 19 തീയതികളിൽ ജില്ല പ്രചാരണ ജാഥ നടത്താനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.