കായകൽപത്തിൽ കുതിച്ച്​

ധർമാശുപത്രികളുടെ മുഖം മാറി; ജനസേവനത്തിന്‍റെ, ശുചിത്വത്തിന്‍റെ കേന്ദ്രങ്ങൾ ആശുപത്രി പാക്കേജ്​ പ്രധാന വാർത്ത കൊല്ലം: ആതുരസേവന രംഗത്ത്​ മികവിന്‍റെ മുന്നേറ്റവുമായി ജില്ല കുതിക്കുന്നതിന്‍റെ അടയാളമായാണ്​ ഇത്തവണത്തെ കായകൽപ്​ പുരസ്കാരത്തിൽ കൊല്ലത്തെ ഒമ്പത്​ സ്ഥാപനങ്ങൾ മുൻനിരയിലെത്തിയത്​. ​ജില്ല ആശുപത്രി മുതൽ സി.എച്ച്​.സി വരെ വിവിധ തലങ്ങളിലായുള്ള ഈ സ്ഥാപനങ്ങൾ നേടിയ നേട്ടം ക്ലീൻ ഹോസ്പിറ്റൽ, ഗ്രീൻ ഹോസ്പിറ്റൽ എന്ന നേട്ടത്തിലേക്ക്​ നാം അതിവേഗം അടുക്കുന്നതിന്‍റെ ശുഭസൂചനയാണ്​. എ.എ. റഹീം മെമ്മോറിയൽ ജില്ല ആശുപത്രി, പുനലൂർ താലൂക്ക്​ എന്നിവ പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയപ്പോൾ, കടയ്ക്കൽ താലൂക്കാശുപത്രി, കരുനാഗപ്പള്ളി താലൂക്കാശുപത്രി, സി.എച്ച്.സി തൃക്കടവൂർ, അർബൻ പ്രൈമറി ഹെൽത്ത് സെന്‍റർ മുണ്ടയ്ക്കൽ, എഫ്.എച്ച്.സി അഴീക്കൽ, എഫ്.എച്ച്.സി മാങ്കോട് ചിതറ, എഫ്.എച്ച്​.സി തഴവ എന്നിവയാണ്​ അംഗീകാരത്തിന്​ അർഹമായ മറ്റ്​ സെന്‍ററുകൾ. ആശുപത്രിയിലെ ശുചിത്യം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്കാരം എന്നീ ഘടകങ്ങളെ വിലയിരുത്തിയപ്പോൾ കേന്ദ്ര സർക്കാറിന്റെ സ്വച്ഛ് ഭാരത് ചട്ടങ്ങൾ പൂർണമായി പാലിക്കുന്ന പ്രവർത്തനമാണ്​ ഭൂരിഭാഗം സ്ഥാപനങ്ങളും കാഴ്ചവെച്ചത്​. നേരിയ വ്യത്യാസത്തിന്​ ഒന്നാംസ്ഥാനം നഷ്ടമായവയും ഇക്കൂട്ടത്തിലുണ്ട്​. 'കായകൽപ്​' പുരസ്കാരത്തിലെ നേട്ടം നാഷനൽ ക്വാളിറ്റി അഷ്വറൻസ്​ സ്​റ്റാൻഡേർഡ്​ എന്ന വലിയ മികവിലേക്കുള്ള ചൂണ്ടുപലകയാണ്​. ഇതിന്‍റെ ഭാഗമായി എൻ.ക്യു.എ.എസ്​ മികവ്​ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്​ ജില്ല ആശുപത്രി ഉൾപ്പെടെ സ്ഥാപനങ്ങൾ. അതിനായുള്ള പ്രവർത്തനങ്ങളും ഇവിടങ്ങളിൽ ആരംഭിച്ചുകഴിഞ്ഞു. അധികം വൈകാതെ ഈ നേട്ടത്തിലേക്കും ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ കുതിക്കും എന്നത്​ ഉറപ്പിക്കാം. ........................................... ദക്ഷിണ കേരളത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളി​ലെ അന്തരീക്ഷം മാറുന്നു സ്ഥാപനങ്ങളെ തങ്ങളുടെ സ്വന്തമായി കണ്ട്​ പ്രവർത്തിക്കുന്ന തരത്തിൽ ദക്ഷിണ കേരളത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളി​ലെ അന്തരീക്ഷം മാറുന്നു എന്ന ആഹ്ലാദകരമായ കാഴ്​ചയാണ്​ ഇപ്പോൾ കാണാൻ കഴിയുന്നത്​. 'കായകൽപ്'​ പുരസ്കാരത്തിനായി മാറ്റുരച്ച ആശുപത്രികളിലെല്ലാം ഈ സ്വഭാവമാറ്റം പ്രകടമാണ്​. ഇത്​ തന്നെയാണ്​ ആശുപത്രികളുടെ മികവിനും പ്രധാന കാരണങ്ങളിലൊന്ന്​​. ജില്ലയിലെ ആശുപത്രികൾ മുഴുവൻ ദേശീയ നിലവാരത്തിലേക്ക്​ ഉയരാനുള്ള പ്രയത്നമാണ് ആരോഗ്യവകുപ്പ്​ നടത്തുന്നത്​. സമീപഭാവിയിൽ തന്നെ ആ നേട്ടവും യാഥാർഥ്യമാകും. - ഡോ. ദേവ്​കിരൺ, എൻ.എച്ച്​.എം ജില്ല പ്രോ​ഗ്രാം മാനേജർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.