ഒന്നാമത്​ കയറി അഴീക്കൽ എഫ്.എച്ച്.സി

കരുനാഗപ്പള്ളി: കായകൽപം അവാർഡിലൂടെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ഖ്യാതിയാണ്​ സ്വന്തമാക്കിയത്​. 86.3 പോയന്‍റാണ്​ നേടിയത്. ആശുപത്രിയുടെ ശുചിത്വം, നൽകുന്ന സേവങ്ങളിലെ നിലവാരം, രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നതിലെ കൃത്യത, നവീനമായ ആശയങ്ങൾ, സ്റ്റാഫ് ഇന്റർവ്യൂവിലെ ജീവനക്കാരുടെ പ്രകടനം, ആശ വർക്കർമാർ, ജീവക്കാർ ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ പ്രവർത്തങ്ങൾ പൊതുജനങ്ങൾ സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഇതര വകുപ്പുകൾ എന്നിവ ചേർന്ന് നടത്തിയ പദ്ധതികൾ, ശുചിത്വത്തിനും രോഗനിർവ്യാപനത്തിനും ഊന്നൽ നൽകി നടത്തിയ പദ്ധതികൾ, കോവിഡ് കാലഘട്ടത്തിൽ നടത്തിയ തണൽ, കരുതലോടെ കൗമാരം, ജീവനം എന്നീ പദ്ധതികൾ, ജില്ല ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ആലപ്പാട് എഫ്.എച്ച്.സി, മൈനാഗപ്പള്ളി സി.എച്ച്.സി എന്നിവരുടെ സഹായങ്ങൾ എന്നിവ അവാർഡ് നിർണയത്തിൽ നിർണായകമായതായി അഴീക്കൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ആർ. അരുൺ പറഞ്ഞു. കോവിഡ് പ്രതിരോധ കുത്തിവെപ്പ്​ ജില്ലയിൽ ആദ്യമായി പൂർത്തിയാക്കിയതും അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രമായിരുന്നു. മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് 2017 മുതൽ തുടർച്ചയായി മൂന്നുവർഷം ആർദ്രകേരളം പുരസ്കാരം ആലപ്പാട് പഞ്ചായത്തിന് ലഭിച്ചിരുന്നു. 81.3 ശതമാനം പോയന്‍റ്​ നേടി തഴവ കുടുംബാരോഗ്യ കേന്ദ്രം രണ്ടാംസ്ഥാനം നേടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾക്ക് നൽകിയ പരിചരണങ്ങൾ, മികച്ച നഴ്സിങ്​, ഫാർമസി സൗകര്യങ്ങൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത മികവിലാണ് തഴവ എഫ്.എച്ച്.സി അവാർഡിനർഹമായതെന്ന് മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ജാസ്മിൻ, ഡോ. സംഗീത എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.