വാർഷികപദ്ധതി: രൂപരേഖ തയാറാക്കൽ തുടങ്ങി

പുനലൂർ: പുനലൂർ നഗരസഭയിൽ 14-ാം പഞ്ചവത്സര പദ്ധതിയുടെ അവസ്ഥാരേഖയും 2022-23 വാർഷിക പദ്ധതിയും ബജറ്റും തയാറാക്കുന്നതിനും ആസൂത്രണസമിതി അംഗങ്ങളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും യോഗം നടത്തി. പദ്ധതിയും ബജറ്റും ജൻറർ അധിഷ്ഠിതമായിരിക്കും. സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി- വർഗ വിഭാഗം, വയോജനങ്ങൾ ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരെ മുൻ നിരയിലേക്ക് കൊണ്ടു വരാനുള്ള പദ്ധതികൾക്കാണ് മുൻതൂക്കം. പുതിയ വാർഷിക ബജറ്റ്, പദ്ധതി രേഖ, വർഷിക പദ്ധതി എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, നൂതന കൃഷി രീതികൾ, സേവന മേഖലയിൽ കൂടുതൽ പദ്ധതികൾ എന്നിവയ്ക്കും പ്രാധാന്യം നൽകും. യോഗം നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, കില ഫാക്കൽറ്റി ആശാ ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പലത, ഡി. ദിനേശൻ, വസന്താ രഞ്ചൻ, പി.എ. അനാസ്, കെ. കനകമ്മ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. അജയകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, നഗരസഭ സെക്രട്ടറി നൗഷാദ് എന്നിവർ സംസാരിച്ചു. വർക്കിങ് ഗ്രൂപ്പുകൾ വ്യാഴാഴ്ച ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.