നിർത്തിയിട്ട കാർ നിരങ്ങി നീങ്ങി പത്തടി താഴ്ചയിലേക്ക് മറിഞ്ഞു

കൊട്ടാരക്കര: കോട്ടാത്തല ബേക്കറി ജങ്​ഷനിൽ വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ തനിയെ നിരങ്ങി നീങ്ങി റോഡും 'മുറിച്ച്​കടന്ന്​' അയൽപക്കത്തെ പത്തടി താഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കോട്ടത്തല പടിഞ്ഞാറ് ബേക്കറി ജങ്​ഷൻ എസ്.എസ് ലാൻഡിൽ റിട്ട. അധ്യാപിക സീനയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറാണ് ഇവരുടെ അയൽവാസിയായ തേവൻറഴികത്ത് പൊന്നമ്മയുടെ മുറ്റത്തേക്ക് മറിഞ്ഞത്. പുത്തൂർ ശാസ്താംകോട്ട റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം. ചിത്രം : നിർത്തിയിട്ടിരുന്ന കാർ പത്തടി താഴ്‌ചയിലേക്ക് മറിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.