കാതോലിക്ക ബാവക്ക് സ്വീകരണം നൽകി

പുനലൂർ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ . എല്ലാത്തിനും അതീതമായി തുല്യപരിഗണന നൽകു​േമ്പാഴെ നീതിപൂർവം ജീവിക്കാൻ കഴിയുന്നുവെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിൽ കാതോലിക്ക ബാവ പറഞ്ഞു. കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തി​ൻെറ ആഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്. കൊട്ടാരക്കര കോട്ടപ്പുറം സെമിനാരിയിൽ നിന്നും തിരുമേനിയെ വാഹന ഘോഷയാത്രയുടെ അകമ്പടിയോടെ പുനലൂർ ഗ്രീഗോറിയൻ അരമനയിൽ എത്തിച്ചു. തുടർന്ന് അരമനയിൽ നടന്ന സ്വീകരണ സമ്മേളനം പുനലൂർ-കൊട്ടാരക്കര ഭദ്രാസനാധിപൻ ഡോ. യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന മെത്രാസനാധിപൻ ഡോ. യുഹാനോൻ മാർ തേവോദോറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പുനലൂർ രൂപത ബിഷപ് ഡോ. സെൽവിസ്​റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി കെ.എൻ. ബാലഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.എസ്. സുപാൽ എം.എൽ.എ, കൊട്ടാരക്ക നഗരസഭ ചെയർമാൻ എ. ഷാജു, കരവാളൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജിഷ മുരളി, ഭദ്രാസന സെക്രട്ടറി ഫാ. സി.ഡി. രാജൻ നെല്ലില, ഫാം. ഡോ. എം.ഒ. ജോൺ, ബിജു ഉമ്മൻ, ഷാജിമോൻ ചാക്കോ, ഫാ. സാജൻതോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.