തകര്‍ന്നടിഞ്ഞ ഡിപ്പോ പാത സഞ്ചാരയോഗ്യമാക്കണം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്കുള്ള പാത തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട് നാശമായിട്ട് നാളുകളേറെയായി. ഡിപ്പോ കവാടത്തിലുള്ള കുഴികളിലൂടെ ചാടി ഉലഞ്ഞാണ് വാഹനങ്ങള്‍ യാത്രികരുമായി ഇതുവഴി സഞ്ചരിക്കുന്നത്. ജില്ലയില്‍ കോര്‍പറേഷന് കിലോമീറ്റര്‍ ശരാശരിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്തിരുന്ന ഡിപ്പോയാണ് കുളത്തൂപ്പുഴ. മാസങ്ങള്‍ക്ക് മുമ്പ് പ്രധാന പാതയില്‍ നിന്ന് ഡിപ്പോയിലേക്കുള്ള റോഡ് മഴവെള്ളം കെട്ടി കുളമായതോടെ ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഇൻറര്‍ലോക്ക് കട്ടകള്‍ പാകി സഞ്ചാരയോഗ്യമാക്കിയിരുന്നു. കട്ടകള്‍ നിരത്തി അവസാനിപ്പിച്ചിടം മുതല്‍ ഡിപ്പോക്കുള്ളിലേക്ക് കടക്കുന്ന ഭാഗത്തായാണ് നിരവധി കുഴികള്‍ രൂപപ്പെട്ടത്. കുഴികള്‍ അടിയന്തരമായി നികത്തി സുരക്ഷിതമായ സഞ്ചാര സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ............ ഫോട്ടോ: KE KULP1: കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്കുള്ള പാത തകര്‍ന്ന നിലയില്‍ (മെയിലില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.