ഇൻഡോർ ഫയറിങ് റേഞ്ച് ഉദ്ഘാടനം

ഓച്ചിറ: ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി ഇൻഡോർ ഫയറിങ് റേഞ്ചി​ൻെറ ഉദ്ഘാടനം കൊല്ലം ഹെഡ് ക്വാർട്ടേഴ്സ് ഒഫീഷേറ്റിങ്​ ഗ്രൂപ്​ കമാൻഡർ കേണൽ നീരജ് സിങ് നിർവഹിച്ചു. ഏഴ്​ കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ സന്ദീപ് ശർമ അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ രാജശേഖരൻ പിള്ള, വൈസ് ചെയർമാൻ ഡോ. മഞ്ജു രാജശേഖരൻ, ഡോ. കെ.സി. അജിത്, പി.ടി.എ പ്രസിഡൻറ് അബ്​ദുൽഖാദർ, വി. ബൈജു, കേണൽ ശശികുമാർ, സുബേദാർ മോഹൻ സിങ്​, പ്രിൻസിപ്പൽ ഗീത കരുണാകരൻ, എൻ.സി.സി കെയർടേക്കർ ശ്രീജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.