ഹരിതം ക്ലബി​െൻറ കർമപദ്ധതികൾക്ക് തുടക്കം

ഹരിതം ക്ലബി​ൻെറ കർമപദ്ധതികൾക്ക് തുടക്കം കൊട്ടാരക്കര: പനവേലി ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ ഹരിതം ക്ലബി​ൻെറ കർമപദ്ധതികൾക്ക് തുടക്കമായി. സംസ്ഥാന സർക്കാറി​ൻെറ കർഷക അവാർഡ് ജേതാവായ അധ്യാപകൻ ബി. മോഹൻലാലുമായുള്ള അഭിമുഖം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. പഞ്ചായത്തംഗം സാലി തോമസ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. കാർഷികപതിപ്പ് -ഹരിതം ഗ്രാമ പഞ്ചായത്തംഗം കെ. രാമചന്ദ്രൻ പിള്ള പ്രകാശനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ഷാജി ചെമ്പകശേരി, പി.ടി.എ പ്രസിഡൻറ് രേവതി സുരേഷ്, മാതൃസമിതി പ്രസിഡൻറ് രാജി അനിൽകുമാർ, അധ്യാപകരായ ഉഷ എ. ഗീവർഗീസ്, രോഷ്നി തോമസ്, ആർ.എസ്.കീർത്തി എന്നിവർ സംസാരിച്ചു. photo പനവേലി ഗവ.വെൽഫെയർ എൽ.പി സ്കൂൾ ഹരിതം ക്ലബി​ൻെറ ആഭിമുഖ്യത്തിൽ കർഷക അവാർഡ് ജേതാവ് ബി. മോഹൻലാലുമായി വിദ്യാർഥികൾ നടത്തിയ അഭിമുഖം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.