ഓയിൽപാം ഫാക്ടറി ഡ്രൈവറെ വീടുകയറി ആക്രമിച്ചതായി പരാതി

അഞ്ചൽ: ഓയിൽപാം ഫാക്ടറിയുടെ ഡ്രൈവറേയും ഭാര്യയേയും അയൽവാസി വീടുകയറി മർദിച്ചതായും ജനാല എറിഞ്ഞുതകർത്തതായും പരാതി. ഭാരതീപുരം പുളിക്കാലഴികത്ത് വീട്ടിൽ വിനോദാണ് ഇതുസംബന്ധിച്ച് ഏരൂർ പൊലീസിൽ പരാതി നൽകിയത്. അയൽവാസിയായ പ്രതീഷിനെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ ഭാരതീപുരത്ത് വിനോദി​ൻെറ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഫാക്ടറി വക വാഹനത്തി​ൻെറ ചിത്രം മൊബൈൽ ഫോണിൽ ചിത്രീകരിച്ചതിനെത്തുടർന്നുള്ള വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.