സി.പി.എം ശൂരനാട് ഏരിയ സമ്മേളനം സമാപിച്ചു

ശാസ്​താംകോട്ട: ശൂരനാട് ടൂറിസം സർക്യൂട്ട് തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് സി.പി.എം ശൂരനാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഓണാട്ടുകരയുടെ കാർഷിക സമൃദ്ധി വീണ്ടെടുക്കുന്നതിനുള്ള നൂതന പദ്ധതി നടപ്പാക്കുക, കൂരിക്കുഴി കണ്ണ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കുക, ഓച്ചിറ പി.എച്ച്.സി, പാവുമ്പ ആയുർവേദ ആശുപത്രി, ശൂരനാട് സി.എച്ച്.സി എന്നിവയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, കാട്ടിൽ കടവ് പത്തനാപുരം സംസ്ഥാന പാതയുടെ നിർമാണം ഉടൻ തുടങ്ങുക, പോരുവഴി, ഓച്ചിറ സർക്കാർ ഐ.ടി.ഐകളിൽ പുതിയ ട്രേഡുകളും കെട്ടിടവും അനുവദിക്കുക എന്നീ പ്രമേയങ്ങളും പാസാക്കി. 21 അംഗ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയായി പി.ബി. സത്യദേവനെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. സോമപ്രസാദ് എം.പി, സൂസൻ കോടി, കെ. വരദരാജൻ, എസ്. രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എച്ച്. ഷാരിയാർ, ജില്ല സെക്ര​േട്ടറിയറ്റ് അംഗങ്ങളായ എം. ശിവശങ്കര പിള്ള, എസ്. ജയമോഹൻ, ജോർജ് മാത്യു, ജില്ല കമ്മിറ്റി അംഗം എം. ഗംഗാധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു. ഫോട്ടോ: സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.ബി. സത്യദേവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.