ആതിരയുടെ മരണം: ഷാനവാസ് അപകടനില തരണം ചെയ്തു

അഞ്ചൽ: തീപ്പൊള്ളലേറ്റ്​ യുവതി മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവി​ൻെറ ആരോഗ്യനിലയിൽ പുരോഗതി. മരിച്ച ഇടമുളയ്ക്കൽ തുമ്പിക്കുന്ന് ഷാൻ മൻസിലിൽ ആതിര (28)യുടെ ഒപ്പം താമസിച്ചുവന്ന ഷാനവാസിനെ(30) തീവ്രപരിചരണവിഭാഗത്തിൽനിന്ന്​ വാർഡിലേക്ക് മാറ്റി. സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കു​െവച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഷാനവാസ് മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്ന് കാട്ടി ആതിരയുടെ മാതാവ് മണ്ണടി അഞ്ജു ഭവനിൽ അമ്പിളി നൽകിയ പരാതിയിൽ അഞ്ചൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പൊലീസ്​ നിരീക്ഷണത്തിൽ കഴിയുന്ന ഇയാളെ വൈകാതെ ചോദ്യം ചെയ്യും. പൊലിക്കോട്-മെതുകുമ്മേൽ റോഡ് നിർമാണം പൂർത്തിയാക്കണം (ചിത്രം) അഞ്ചൽ: പൊലിക്കോട്-മെതുകുമ്മേൽ റോഡി​ൻെറ പുനർനിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2018 ലാണ് കിഫ്ബിയിൽ നിന്ന് 29 കി.മീറ്റർ റോഡ് ആധുനികരീതിയിൽ പുനർനിർമിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചത്. പിന്നീടത് 40 കോടിയായി ഉയർത്തിയിട്ടും നിർമാണം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. തടിക്കാട് മാരൂരിൽ സൈഡ് വാൾ കെട്ടിയുയർത്തുന്നതിന് മൺവേല കഴിഞ്ഞ് പകുതി ഭാഗം മാത്രമാണ് സൈഡ് കെട്ടിയത്. ഈ ഭാഗത്ത് നൂറ് മീറ്ററോളം റോഡ് ടാറിങ്​ ഇല്ലാതെ കുണ്ടും കുഴിയുമായിക്കിടക്കുകയാണ്. തേവർതോട്ടം മഞ്ചാടിയിൽ സ്വകാര്യവ്യക്തിയുടെ കിണറി​ൻെറ ഇരുഭാഗ​െത്തയും മണ്ണ് മാറ്റി റോഡിന് വീതി കൂട്ടിയെങ്കിലും കിണർ മാറ്റാത്തതിനാൽ ഇവിടെ വാഹന ഗതാഗതത്തിന് തടസ്സം നേരിടുകയാണ്. കൊടുംവളവും കയറ്റവുമുള്ള സ്ഥലമാണിവിടം. തടിക്കാട്, കോക്കാട്, കോട്ടവട്ടം വഴിയാണ് കൊല്ലം-ചെങ്കോട്ട പാതയിലെ മെതുകുമ്മേലിൽ റോഡവസാനിക്കുന്നത്. പുനലൂർ, പത്തനാപുരം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുമാണ്. പൊലിക്കോട് മുതൽ തടിക്കാടുവരെയുള്ള നാല് കിലോമീറ്റർ ദൂരത്തെ നിർമാണം തൊണ്ണൂറുശതമാനത്തോളം പൂർത്തിയായി. ബാക്കിയുള്ള ഭാഗങ്ങളിലെ നിർമാണത്തിലുള്ള തകരാറ് കാരണം റോഡ് നശിക്കുകയാണ്. ആവശ്യമുള്ളിടത്ത് കലുങ്കും സംരക്ഷണഭിത്തിയും ഇനിയും നിർമിച്ചിട്ടില്ല. ഈ സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞുതാഴുകയാണ്. നിർമാണം പുർത്തിയാക്കാതെ വീണ്ടും തുക വർധിപ്പിച്ച് നൽകാനുള്ള തന്ത്രമാണെന്നും കരാറുകാരും ചില മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും നാട്ടുകാർ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.