മസ്ജിദിന്​ മുന്നിലെ വഞ്ചിയിൽനിന്ന് പണം കവർന്നു

(ചിത്രം) കൊട്ടിയം: മസ്ജിദിന് മുന്നിലെ നേർച്ചവഞ്ചി തകർത്ത് പണം കവർന്നു. മൈലാപ്പൂര് ജമാഅത്ത് വക ദാറുസലാം മസ്‌ജിദി​ൻെറ നേർച്ചവഞ്ചി തകർത്താണ് മോഷ്​ടാക്കൾ പണം അപഹരിച്ചത്. മതിലിനോട് ചേർത്ത് നിർമിച്ച വഞ്ചിയുടെ പിൻഭാഗമാണ് തകർത്തത്. ചൊവ്വാഴ്ച പുലർച്ച ബാങ്ക് വിളിക്കാനെത്തിയ മുഅദ്ദിനാണ് വഞ്ചി തകർന്നുകിടക്കുന്നതായി കണ്ടത്. പള്ളി കമ്മിറ്റി അംഗങ്ങൾ വിവരം അറിയിച്ചതിനെതുടർന്ന്​ കൊട്ടിയം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൈലാപ്പൂരിൽ മോഷ്​ടാക്കളുടെ ശല്യം അടുത്തിടെ വർധിച്ചെങ്കിലും കൊട്ടിയം പൊലീസി​ൻെറ ഭാഗത്തുനിന്ന്​ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കരുനാഗപ്പള്ളി നഗരസഭയിലെ തോടുകളുടെ മുഖം മാറും (ചിത്രം) കരുനാഗപ്പള്ളി: നഗരസഭയിലെ പ്രധാന ജലനിർഗമനമാർഗങ്ങളായ തോടുകൾക്കും ​െഡ്രയിനേജുകൾക്കുമെല്ലാം ഇനി പുതിയ മുഖമാകും. പായലും മാലിന്യങ്ങളും ചളിയും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട തോടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. മൂന്ന് തഴത്തോടുകൾ, പാറ്റോലി തോട്, വിവിധ ഡിവിഷനുകളിലെ ചെറിയ തോടുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയാണ് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ശുചീകരിക്കുന്നത്. ഓരോ വാർഡിലെയും തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. കുറഞ്ഞത് ഒരുലക്ഷം രൂപയുടെയെങ്കിലും തൊഴിൽ ദിനങ്ങൾ ഓരോ വാർഡിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മഴക്കാലപൂർവ ശുചീകരണംകൂടി ലക്ഷ്യമിട്ടാണ് തോടുകൾ വൃത്തിയാക്കുന്നത്. ഏഴാം ഡിവിഷനിലെ തഴത്തോട്ടിലെ പായലുകൾ നീക്കം ചെയ്തുകൊണ്ട് നഗരസഭാ ചെയർമാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീലത, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ, തൊഴിലുറപ്പ് പദ്ധതി വിഭാഗം ഓവർസിയർ അമൃത, അക്കൗണ്ടൻറ് രമ്യ എന്നിവർ പങ്കെടുത്തു. വായ്പതുക നിഷേധിക്കുന്നതായി ആക്ഷേപം കൊല്ലം: വഴിയോരകച്ചവടക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വായ്പ തുക ജില്ലയിലെ ദേശസാല്‍കൃത ബാങ്ക് അധികൃതര്‍ തൊഴിലാളികള്‍ക്ക് നല്‍കാതെ വൈകിപ്പിക്കുന്നതായി ആക്ഷേപം. കോര്‍പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വായ്പ ലഭിക്കേണ്ട തൊഴിലാളികളും ബാങ്ക് അധികൃതരെ നിരവധി പ്രാവശ്യം സമീപിച്ചിട്ടും പലവിധ കാരണങ്ങള്‍ പറഞ്ഞ് തൊഴിലാളികളെ മടക്കിയയക്കുകയായിരുന്നെന്നും തുക നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി ടി.എന്‍. ത്യാഗരാജന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.