എക്സൈസ് ജീവനക്കാര​െൻറ പുസ്തകപ്രകാശനം

എക്സൈസ് ജീവനക്കാര​ൻെറ പുസ്തകപ്രകാശനം (ചിത്രം) കൊല്ലം: നിള പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എക്സൈസ് ജീവനക്കാരനായ പി.എൽ. വിജിലാലിൻെറ 'നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത്' എന്ന പുസ്തകം മുൻ എം.പി കെ.എൻ. ബാലഗോപാൽ ചലച്ചിത്ര നടൻ പ്രേംകുമാറിന് നൽകി നിർവഹിച്ചു. വസന്തകുമാർ സാംബശിവൻ അധ്യക്ഷത വഹിച്ചു. ജോ. എക്സൈസ് കമീഷണർ എ.എസ്. രഞ്ജിത്ത്, ശ്രീനാരായണ കോളജ് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിതശങ്കർ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സനു തുടങ്ങിയവർ സംസാരിച്ചു. പുസ്​തകം വിറ്റുകിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് വിജിലാൽ അറിയിച്ചു. അനുസ്മരിച്ചു (ചിത്രം) ഓച്ചിറ: പൊലീസ് സ്മൃതിദിനത്തിൻെറ ഭാഗമായി പുട്ടുകുഞ്ഞുമോൻ കുത്തിക്കൊലപ്പെടുത്തിയ പൊലീസുകാരൻ ചന്ദ്രനെ ഓച്ചിറ പൊലീസ് അനുസ്മരിച്ചു. ചന്ദ്ര​ൻെറ സഹോദരി ചന്ദ്രികയെ ഓച്ചിറ പൊലീസ് ആദരിച്ചു. സ്​റ്റേഷൻ ഇൻസ്പെക്ടർ ആർ. പ്രകാശ്, എസ്.ഐമാരായ പ്രമോദ്, റോബി, എസ്.സി.പി.ഒ ശിവരാജൻ എന്നിവർ നേതൃത്വം നൽകി. വൈദ്യുതി മുടങ്ങും കണ്ണനല്ലൂർ: ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ ബെൽമറ്റ്, മുട്ടയ്ക്കാവ് പള്ളി, മുട്ടയ്ക്കാവ് ഫസ്​റ്റ്​ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ പതിനൊന്നുവരെയും കല്ലിങ്ങൽ, പാലമുക്ക് ഫസ്​റ്റ്​, റബർ തോട്ടം, വേപ്പിൻമൂട്, നെടുമ്പന, മുരുകൻകോവിൽ എന്നീ പ്രദേശങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയും വൈദ്യുതി മുടങ്ങും. അനുശോചിച്ചു കൊട്ടിയം: സെമി എക്സ്പോർട്സ് ഉടമയും കട്ടവിള മുസ്​ലിം ജമാഅത്ത് മുൻ പ്രസിഡൻറും കർബല ട്രസ്​റ്റ് മെംബറും മുസ്​ലിം അസോസിയേഷൻ ജോ. സെക്രട്ടറിയുമായിരുന്ന നവാബുദ്ദീൻെറ മരണത്തിൽ കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല കമ്മിറ്റി അനുശോചിച്ചു. വെള്ളിയാഴ്ച ജില്ലയിലെ എല്ലാ ജമാഅത്തുകളിലും മയ്യിത്ത് നമസ്കാരം നടത്തണമെന്ന് പ്രസിഡൻറ് കുളത്തൂപ്പുഴ സലീമും സെക്രട്ടറി കണ്ണനല്ലൂർ നിസാമുദ്ദീനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.