ഒരുവർഷമായിട്ടും പാത നവീകരണം പൂർത്തിയായില്ല; ജനങ്ങൾ ദുരിതത്തിൽ

(ചിത്രം) പുനലൂർ: ഒരുവർഷം മുമ്പ് തുടങ്ങിയ പാതയുടെ നവീകരണം എങ്ങുമെത്താത്തതിൽ നാട്ടുകാർ ദുരിതത്തിൽ. കരവാളൂർ പഞ്ചായത്തിലെ പ്രധാനപാതയായ വെഞ്ചേമ്പ്-കരവാളൂർ-പൂത്തുത്തടം- മണലിൽ പാതയുടെ നിർമാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. തുടക്കത്തിൽ ഉറപ്പിച്ച മെറ്റലടക്കം ഇളകി ഇതുവഴിയുള്ള കാൽനടപോലും ദുഷ്കരമായി. പാതയുടെ വീതികൂട്ടി ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ആറുകോടി രൂപയാണ് അനുവദിച്ചത്. പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയും ആവശ്യമായ കലുങ്കുകളും നിർമിക്കണം. എന്നാൽ ഈ ജോലികളെല്ലാം ഭാഗികമായി മാത്രമാണ്​ പൂർത്തിയാക്കിയത്​. പലയിടത്തും കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായി. കുഞ്ചാണ്ടിമുക്ക് സ്കൂൾ മുതൽ എസ്.ബി.ഐ വരെയുള്ള ദൂരത്തിൽ പൂർണമായി തകർന്നിട്ടുണ്ട്. പാതയുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാനാവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ധർണ നടത്തി (ചിത്രം) പുനലൂർ: സഹകരണ ജീവനക്കാർ പുനലൂർ അസിസ്​റ്റൻറ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ ധർണ നടത്തി. കേരള കോഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം മുൻ എം.എൽ.എ പുനലൂർ മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് എം.എം. സാദിക് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഭാരതീപുരം ശശി, നെൽസൺ സെബാസ്​റ്റ്യൻ, ജി. ജയപ്രകാശ്, കെ. സുകുമാരൻ, എസ്.ഇ. സഞ്ജയ്ഖാൻ, സുമേഷ് വിളക്കുപാറ, പി.എസ്​. ബിനുലാൽ എന്നിവർ സംസാരിച്ചു. ബി.ടെക് കോഴ്സ് ഓപ്ഷൻ ഹെൽപ് ഡെസ്ക് പുനലൂർ: 2020 വർഷത്തെ ബി.ടെക് കോഴ്സ് പ്രവേശനത്തിന് വിദ്യാർഥികൾക്ക് ഓപ്ഷൻ നൽകുന്നതിന്​ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ അംഗീകരിച്ച ഓപ്ഷൻ ഹെൽപ് ​െഡസ്ക്കി​ൻെറ സൗജന്യ സേവനം പത്തനാപുരം എൻജിനീയറിങ് കോളജിൽ ആരംഭിച്ചു. ഓപ്ഷൻ നൽകുന്നതിന് വിദ്യാർഥികൾ ആവശ്യമായ രേഖകളോടുകൂടി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8281027361, 9037822155, 8547852810 നമ്പറുകളിൽ ബന്ധപ്പെടുക. വിശ്വകർമ തൊഴിലാളികളെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണം പുനലൂർ: വിശ്വകർമ തൊഴിലാളികളെ പൈതൃക പട്ടിക‍യിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള വിശ്വകർമ മഹാസഭ പുനലൂർ താലൂക്ക് യൂനിയൻ യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് കുന്നിൽ രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം ടി.കെ. സോമശേഖരൻ കേന്ദ്ര തീരുമാനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി എസ്.കെ. ബാലചന്ദ്രൻ, കെ. വിശ്വനാഥൻ, സത്യശീലൻ, ജി. മുരളീധരൻ, അഞ്ചൽ ദേവരാജൻ, രാജശേഖരൻ, ജി. അനിൽകുമാർ, തങ്കമണി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.