കായലിൽ ഇറങ്ങിയ യുവാവിനെ കാണാതായി

അഞ്ചാലുംമൂട്: അഷ്​ടമുടി . ള്ളിയക്കോവിൽ സ്വദേശി മുത്തുവിനെയാണ് കാണാതായത്. തിരു​െനൽവേലി സ്വദേശിയായ മുത്തു കുടുംബത്തോടൊപ്പം ഉളിയക്കോവിലിലാണ് താമസം. ഞായറാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. അഷ്​ടമുടിയിലെ സുഹൃത്തിൻെറ കുട്ടിയുടെ ജന്മദിനാഘോഷത്തിനെത്തിയതായിരുന്നു മുത്തു. ആഘോഷത്തിന് ശേഷം മുത്തുവും സുഹൃത്തുക്കളും കായലിലിറങ്ങി. മഴയെ തുടർന്ന് എല്ലാവരും കരയിലേക്ക് കയറിയെങ്കിലും മുത്തു മുങ്ങിപ്പോകുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങൾ കായലിൽ തിരച്ചിൽ നടത്തി. തിരച്ചിൽ തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് അഞ്ചാലുംമൂട് ​െപാലീസ് പറഞ്ഞു രാഷ്​ട്രീയലാഭങ്ങൾക്ക് ​േവണ്ടി ഖുർആനെ വലിച്ചിഴക്കരുത് കൊല്ലം: രാഷ്​ട്രീയലാഭങ്ങൾക്ക് വേണ്ടി ഖുർആനെ വലിച്ചിഴക്കരുതെന്ന് സുന്നി ജമാഅത്ത് യൂനിയൻ ചെയർ മാൻ നാസിമുദ്ദീൻ ബാഫഖി തങ്ങൾ. യൂനിയൻ സംസ്ഥാന കമ്മിറ്റിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദ് സുലൈമ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ കെ.എ. ഇർഷാദുൽ ഖാദിരി, എം.എ. വാഹിദ്, കല്ലാർ സലീം, വെമ്പായം സമദ്, ആലപ്പുഴ നൗഷാദ് സഖാഫി, ഡോ. അൻസർ, കൊട്ടാരക്കര ഷംസു, തിരുവനന്തപുരം അബ്​ദുൽ റഹ്മാൻ ബാഖവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.